മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോ എസ്.യു.വി പരിഷ്കരിച്ച പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണെന്ന് കമ്പനി സൂചന നൽകി. അടിമുടി രൂപഭാവങ്ങൾ മാറിയാകും വരവ്. അതുപോലെ തന്നെ താർ അഞ്ച് ഡോറാക്കി അല്പം നീളം കൂട്ടിയുമെത്തും. 2023ന് ശേഷമാകും രണ്ടും വിപണയിലിറക്കുക.
ഈ കാലയളവിൽ തന്നെ മറ്റു മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും പുതിയ ഇലക്ട്രിക് മോഡലുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എക്സ് യു വി 700 ഈ വർഷം തന്നെയുണ്ടാകും. പുതിയ സ്കോർപ്പിയോയും ഈ വർഷമോ അടുത്തവർഷമോ വില്പന ആരംഭിക്കും.
ബൊലേറോയുടെ പുറം മോടിയിൽ ആകെ മാറ്റമുണ്ടാകും.കാലോചിതമായ ഇന്റീരിയറും മെക്കാനിക്കൽ പരിഷ്കാരങ്ങളും പുറമേയാണ്.