rahul-gandhi

ന്യൂഡൽഹി: അമേഠിയിലെ കൊവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു.

പാർട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയിൽ 10,000 മെഡിക്കൽ കിറ്റുകൾ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവർക്ക് നൽകുമെന്നും കോൺഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാൽ പറഞ്ഞു. നേരത്തെ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അമേഠിയിലേക്ക് അയച്ചിരുന്നു