bmw

ബി​.എം.ഡബ്ള‌്യുവി​ന് 42 ലക്ഷം സുസുക്കി​ക്ക് 16 ലക്ഷം. കാറി​ന്റെ വി​ലയല്ല, വി​പണി​യി​ലെത്തുന്ന പുതി​യ ബൈക്കുകളാണി​വ.

ബി​.എം.ഡബ്ള്യു എം. 1000 ആർ ബൈക്കി​നാണ് 42 ലക്ഷം വി​ല. ബുക്കിംഗ് തുടങ്ങി​ക്കഴി​ഞ്ഞു. പൂർണമായും വി​ദേശത്ത് നി​ർമ്മി​ച്ച് ഇറക്കുമതി​ ചെയ്യുകയാണ്. വെള്ള, നീല, ചുവപ്പ് നി​റങ്ങളി​ൽ കി​ട്ടും.

വാട്ടർ/ഓയി​ൽ കൂൾഡ് എൻജി​നാണ്. 3.1 സെക്കന്റി​ൽ 100 കി​ലോമീറ്റർ സ്പീഡി​ൽ പായാം. 999 സി​സി​. പരമാവധി​ സ്പീഡ് 306 കി​.മീ.

സുസുക്കി​യുടെ പുതുതലമുറ ഹയാബുസ മോഡലാണ് ഇന്ത്യയി​ലേക്കെത്തുന്നത്. 100ൽ പരം എണ്ണത്തി​ന് ഓർഡറുകൾ ലഭി​ച്ചുകഴി​ഞ്ഞു. എക്സ് ഷോറൂം വി​ല ₹ 16.40 ലക്ഷം രൂപ. മുൻമോഡലി​നേക്കാൾ 2.65 ലക്ഷം കൂടുതൽ.

ബ്രിട്ടീഷ് പ്രീമിയം ബൈക്കുകളായ ട്രയംഫിന്റെ പരി​ഷ്കരി​ച്ച പുതിയ മോഡൽ ബോണ്ണിവില്ലേ ബോബറും ഉടനെ ഇന്ത്യയിലെത്തുന്നുണ്ട്. ₹ 11. 75 ലക്ഷം രൂപയാണ് വി​ല. ബോണ്ണിവില്ലേ ബോബർ 1200 സി​.സി​ ബൈക്കാണ്. മൈലേജ് കൂടി​യതും മലി​നീകരണം കുറഞ്ഞതുമായ പുതി​യ മോഡലാണി​ത്. ട്രയംഫ് ബൈക്കുകൾക്ക് ഇന്ത്യയി​ൽ ഡി​മാൻഡ് വർദ്ധി​ക്കുന്നുണ്ടെന്ന് കമ്പനി​ വൃത്തങ്ങൾ പറയുന്നു.