ff

മിയാമി : ഫ്ലോറിഡയിലെ മിയാമിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്പ്പിൽ 2 മരണം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെ മിയാമിക്കടുത്തുള്ള ബില്യാർ‌‌ഡ് ക്ലബിലാണ് സംഭവം നടന്നത്. മൂന്നുപേരടങ്ങുന്ന സംഘം സ്ഥലത്തെത്തി ആൾക്കൂട്ടത്തിനിടയിലേക്ക് വെടിവയ്ക്കുകയായിരുന്നു. മൂൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി നടക്കുന്നതിനാൽ വേദിക്കടുത്ത് ധാരാളം ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു. എസ്.യു.വി കാറിലെത്തിയ സംഘം വെടിവച്ച ശേഷം അതേ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് ഫ്ലോറിഡ പൊലീസ് വക്താവ് അറിയിച്ചു.