ap-abdhullakutty

ന്യൂഡൽഹി: ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാക്കൾ ഡൽഹിയിലെത്തി. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹിയിലെത്തിയത്. ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും ഡൽഹിയിലെത്തിയ നേതാക്കളിൽ ഉൾപ്പെടുന്നു.

ലക്ഷദ്വീപിന്റെ ചുമതലയുള്ള പാർട്ടി നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ലക്ഷദ്വീപിന്റെ മുഴുവൻ സമയ അഡ്മിനിസ്ട്രേറ്റർ വേണമെന്നാണ് പാർട്ടി നേതാക്കൾ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുക. ദ്വീപിലെ ഭരണപരിഷ്കാരങ്ങളിലുള്ള ജനവികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഭൂപരിഷ്കരണ നടപടികൾക്കെതിരെ നിവേദനം നൽകുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

ബിജെപി സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷുമായി ഇവർ കൂടിക്കാഴ്ച നടത്തും.അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ തൃപ്തരല്ല.

നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപി നിലപാട്. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും. മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

content details: bjp leader to meet bjp central leadership on lakshadweep issue.