കഴക്കൂട്ടം: ' സേവ് ലക്ഷദ്വീപ് ' കാമ്പെയിനിന്റെ ഭാഗമായി മുസ്ലിം ലീഗ് കണിയാപുരം പള്ളി നടയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, ഹരിത സ്‌പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ തൗഫിക്ക് കാപ്പിക്കട, അൻസർ ഗഫൂർ, എം.എസ് എഫ് മണ്ഡലം പ്രസിഡന്റ് ഷഹിനാസ് എന്നിവർ പങ്കെടുത്തു.