native-daughter

സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീതം ചെയ്യുന്നത്. പ്രശസ്ത ഗായികയായ ചിന്മയിയും 'എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌.

മുഹ്സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ്‌ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍'. കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത മുഹ്സിന്റെ നിര്‍മാണ സംരഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.
അഭിലാഷ് കുമാർ സമ്വിധാനം നിര്‍ വഹിച്ച് ശേഖർ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ 'കോഴിപ്പങ്ക്' യൂറ്റ്യൂബില്‍ ഹിറ്റായിരുന്നു.

content details: from a native daughter music album.