fff

ബ്രസീലിയ : രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാ‌ർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബ്രസീലിൽ വ്യാപക പ്രതിഷേധം. തലസ്ഥാന നഗരമായ ബ്രസീലിയയിൽ ​ പ്രസിഡൻറ്​ ജെയിർ ബോൽസൊനാരോയ്ക്കും സർക്കാരിനുമെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച ആയിരങ്ങൾ പ്രസിഡൻറിനെ ഇംപീച്ച്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടു.

റിയോ ഡി ജനീറോയിലും

വാക്​സിൻ ലഭ്യമാക്കണമെന്നും ​ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധേക്കാരെ നേരിടാൻ പൊലീസ് ടിയർ ഗ്യാസും റബർ ബുള്ളറ്റും ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക ്പരിക്കേറ്റു. പ്രതിഷേധങ്ങൾ അനവസരത്തിലുള്ളതാണെന്നും അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് ജെയിർ ബോൽസൊനാരോ ആവശ്യപ്പെട്ടു.

യു.എസ്​ കഴിഞ്ഞാൽ ഏറ്റവും കൂടിയ കൊവിഡ് മരണ നിരക്ക് ബ്രസീലിലാണ്. ഇതിനകം 4,60,000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.