black-fungus

​​​​​

ഗാസിയാബാദ്:ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾ ബാധിച്ച അൻപത്തൊൻപതുകാരനായ കൊവിഡ് രോഗി മരിച്ചു. സജ്ഞയ് നഗർ സ്വദേശിയായ അഭിഭാഷകൻ കുൻവർ സിംഗാണ് മരിച്ചത്. ടോക്സീമിയ (ബാക്ടീരിയ അണുബാധയിലൂടെയുടെ രക്തം വിഷമയമാകുന്ന അവസ്ഥ) മൂലമാണ് മരിച്ചതെന്ന് കുൻവറിനെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. കുൻവറിന് പുറമേ മറ്റൊരു രോഗിയും യെല്ലോ ഫംഗസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇയാളുടെ തലച്ചോറിലാണ് ഫംഗസ് ബാധ കണ്ടത്തിയത്.