kk

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെകെ രമ എം.എൽ.എയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഇന്ന് തീരുമാനമുണ്ടായിരുന്നു.. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റു ഹോൾഡിംഗ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. എന്നാൽ പുതിയ അംഗമായതിനാൽ നടപടിയെടുക്കേണ്ടതില്ലെന്നാണ്‌ സ്പീക്കറുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. .

എന്നാൽ ടി.പി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചതിന് പിന്നിൽ ഒ രുലക്ഷ്യമുണ്ടായിരുന്നുവെന്ന് കെ.കെ. വ്യക്തമാക്കി. വിയോജിക്കുന്നവരെ കൊന്നു തള്ളുന്നതിനെതിരെയുള്ള സന്ദേശം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നൽകണമെന്ന് ആഗ്രഹിച്ചു. അതിന് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖരായ ആളുകൾ ഇരിക്കുന്ന ഇടത്ത് അവസരം ലഭിച്ചപ്പോൾ ആ കടമ നിർവഹിക്കുക എന്നത് പ്രധാനമായിരുന്നു.ടിപി തന്നെയാണ് സഭയിൽ അവരുടെ മുന്നിലേക്ക് എത്തിയതെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. .

കെ.കെ.രമ കേരള നിയമസഭാംഗമായി സത്യപ്രതിജ്​ഞ ചെയ്യുമ്പോൾ ടി.പി.ചന്ദ്രശേഖരൻ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ടി.പിയുടെ കൂടെയാണ് ഞാൻ സത്യ പ്രതിജ്ഞ ചെയ്തത്. സഭയിൽ എത്തിയത് ടി.പിയാണ്. വടകരയിലെ വോട്ടർമാർ സഖാവ് ടി..പി. ചന്ദ്രശേഖരനെ കൂടിയാണ് വിജയിപ്പിച്ചത്. അതിക്രൂരമായി ആ മനുഷ്യനെ കൊന്നത് അവരുടെ മനസിൽ എന്നും നീറുന്ന സങ്കടമാണ്. ആ മുഖം അവർക്ക് ആർക്കും മറക്കാൻ കഴിയില്ല. അതിനു നേതൃത്വം നൽകിയ ആളുകൾ ഉള്ള നിയമസഭയിൽ ആദ്യമായി വന്നപ്പോൾ അദ്ദേഹത്തെയും ഒപ്പം കൂട്ടാൻ ഞാൻ തീരുമാനിച്ചുവെന്നും കെ.കെ.രമ പറഞ്ഞു.

‘കുലംകുത്തി, കുലംകുത്തി തന്നെ’ എന്ന് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെ ആക്ഷേപിച്ച പാർട്ടി സെക്രട്ടറി ആയിരുന്നു പിണറായി വിജയൻ. അങ്ങനെ ഉള്ള വ്യക്തിക്ക് നൽകിയ മറുപടി തന്നെയാണ് ഈ നിയമസഭാ പ്രവേശം. ‍ഞാൻ സഭയിൽ നിൽക്കുമ്പോൾ സഖാവ് ടി.പിയാണ് പിണറായി വിജയനു മുന്നിൽ നിൽക്കുന്നതെന്നും കെ.കെ. രമ പറയുന്നു.