മഴക്കാലമായതിനാൽ ജന്തുജന്യരോഗമായ എലിപ്പനി പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. രോഗാണുവാഹകരായ എലി, പശു, ആട്, നായ തുടങ്ങിയ ജീവികളുടെ മൂത്രം, വിസർജ്ജ്യം മുതലായവ കലർന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങളിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.
4 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നീ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകുന്നു. ആരംഭത്തിൽ ചികിത്സിക്കാതെ രോഗം മൂർഛിച്ചാൽ കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കും. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ വ്യക്തി സുരക്ഷ ഉറപ്പാക്കുക.
ഇവർ ഡോക്സിസൈക്ലിൻ ഗുളിക (200 മില്ലിഗ്രാം) ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്. ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക. കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. മേൽ പറഞ്ഞിട്ടുള്ള രോഗലക്ഷണങ്ങൾ പ്രകടമായാലുടൻ വൈദ്യസഹായം തേടുക.