ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണങ്ങൾ കുറയുന്നു. കഴിഞ്ഞ ആഴ്ചത്തേക്കാൾ അയ്യായിരത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 24000 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ അതിനു മുൻപത്തെ ആഴ്ച 29000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 1.52 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 9ന് ശേഷമുളള ദെെനംദിന വെെറസ് ബാധിതരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ വർദ്ധനവാണിത്. 3128 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ 26ന് ശേഷമുളള ഏറ്റവും താഴ്ന്ന മരണസംഖ്യയാണിത്.
രാജ്യത്തെ രോഗമുക്തരുടെ നിരക്ക് 91.60 ശതമാനമായി വർദ്ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 9.04 ശതമാനവും പ്രതിദിന നിരക്ക് 9.07 ശതമാനവുമാണ്. തുടർച്ചയായ ഏഴു ദിവസമായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാണ്.