ഓ മൈ ഗോഡിൽ ഈ വാരം ഭ്രാന്തനായ ഒരാളുടെ മുന്നിൽ പെട്ടു പോകുന്ന ദമ്പതിമാരുടെ കഥയാണ് പറയുന്നത്. സ്‌റ്റേഷനറി സാധനങ്ങൾ ഓൺലൈൻ വഴി എത്തിച്ചു കൊടുക്കാനുളള ഓർഡർ എടുക്കാനാണ് ദമ്പതികൾ വീട്ടിലേയ്ക്ക് വരുന്നത്. വീട്ടിലെത്തുമ്പോൾ അവിടെ കാണുന്ന ഭ്രാന്തനായ ഒരു മനുഷ്യനുമായി ഇവർ പരിചയപ്പെടുന്നു.
ശൂന്യാകാശത്തേയ്ക്ക് പോകാൻ അയാൾ തയ്യാറാക്കി വച്ചിരിക്കുന്ന മെഷീനിലെയ്ക്ക് ദമ്പതിമാരിലെ പുരുഷനെ ഭ്രാന്തൻ കയറ്റുന്നു. തുടർന്ന് ഭ്രാന്തനും മെഷിനിൽ കയറി. പിന്നീട് സംഭവിക്കുന്നത് ഇവർ കയറിയ മെഷീൻ ലോക്കാവുന്നതാണ്. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതും തുടർന്ന് സംഭവവുമാണ് ഈ വാരത്തെ ക്ളൈമാക്‌സ്.