mallika

തനിക്ക് ബോ​യ് ​ഫ്ര​ണ്ടി​ല്ല.​മി​ക​ച്ച​ ​വേ​ഷ​ങ്ങ​ളും​ ​ല​ഭി​ക്കു​ന്നി​ല്ല.​ബോ​ളി​വു​ഡ് ​താ​രം​ ​ മ​ല്ലി​ക​ ​ഷെ​രാ​വ​ത്തി​ന്റെ​ ​ വെ​ളി​പ്പെ​ടു​ത്തൽ

'​എ​ന്നെ​ ​സി​നി​മ​യി​ൽ​ ​പി​ന്താ​ങ്ങാ​ൻ​ ​ബോ​യ് ​ഫ്ര​ണ്ടോ​ ​മ​റ്റാ​രെ​ങ്കി​ലു​മോ​യി​ല്ല.​ ​മി​ക​ച്ച​ ​വേ​ഷ​ങ്ങ​ളി​ലേ​ക്ക് ​നി​ർ​ദേ​ശി​ക്കാ​നും​ ​ആ​രു​മി​ല്ല.​ ​എ​ന്നാ​ൽ​ ​ഞാ​ൻ​ ​ഇ​തി​നോ​ടൊ​ക്കെ​ ​പൊ​രു​ത്ത​പ്പെ​ട്ടു​ ​ക​ഴി​ഞ്ഞു.​ ​ഞാ​ൻ​ ​എ​നി​ക്ക് ​ഇ​ഷ്മ​ടു​ള്ള​ ​രീ​തി​യി​ൽ​ ​ജീ​വി​ക്കും.​ ​മ​റ്റു​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ഞാ​ൻ​ ​ചെ​യ്തു.​'​സി​നി​മ​യി​ലേ​ക്ക് ​മ​ട​ങ്ങി​ ​എ​ത്താ​ൻ​ ​മ​ല്ലി​ക​ ​ഷെ​രാ​വ​ത്ത് ​വൈ​കു​ക​യാണോ എന്ന ചോ​ദ്യ​ത്തി​ന് ​ ​താരത്തി​ന്റെ മറുപടി​​ ​ ഇ​ങ്ങ​നെ​യാ​ണ്.​ ​
സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​തു​ട​രു​ന്ന​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​മ​ല്ലി​ക​ ​പ​റ​യു​ന്നു.​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്തു​നി​ന്നാ​ണ് ​റീ​മ​ ​ലാം​ബ​ ​എ​ന്ന​ ​പേ​ര് ​മാ​റ്റി​ ​മ​ല്ലി​ക​ ​എ​ന്നു​ ​സ്വീ​ക​രി​ച്ച് ​എ​ത്തു​ന്ന​ത്.​ ​അ​മ്മ​യു​ടെ​ ​പേ​രി​ൽ​നി​ന്നാ​ണ്ഷെ​രാ​വ​ത്ത് ​സ്വീ​ക​രി​ച്ച​ത്.​ 2003​ൽ ഖ്വായി​ഷ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ബോ​ളി​വു​ഡ് ​പ്ര​വേ​ശം.​ മ​ർ​ഡ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മ​ല്ലി​ക​ ​ശ്ര​ദ്ധേ​യാ​വു​ന്ന​ത്.​ ​
ഹോ​ളി​വു​ഡ് ​സി​നി​മ​യാ​യ​ ​അ​ൺ​ഫെ​യ്ത്തു​ഫു​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പകർപ്പായി​രുന്നു മർഡർ. അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത് 2006​ൽ​ ​എ​ത്തി​യ​ ​പ്യാ​ർ​ ​കെ​ ​സൈ​ഡ് ​ഇ​ഫ​ക്ട് ​എ​ന്ന​ ​ചി​ത്ര​മാ​ണ്.​ ​പി​ന്നീട് ​ബോ​ളി​വു​ഡി​ൽ​ ​തി​ര​ക്കേ​റി.​ ​ജാ​ക്കി​ച്ചാ​ൻ​ ​നാ​യ​ക​നാ​യ​ ​മി​ത്ത് ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​മ​ല്ലി​ക​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ക​മ​ൽ​ ​ചി​ത്രം​ ​ദ​ശാ​വ​താ​ര​ത്തി​ലൂ​ടെ​ ​ത​മി​ഴി​ലും ക​ന്ന​ട,​ ​ഇം​ഗ്ളീ​ഷ് ​ഭാ​ഷ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ച​ ​മ​ല്ലി​ക​യു​ടെ​ ​ഒ​ടു​വി​ൽ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം​ ​സീ​ന​ത്താ​ണ്.​ ​ദ​ ​സ്റ്റോ​റി,​ ​ബൂ​ ​സ​ബ​കി​ ​ഫ​ട്ടാ​ജി​ ​എ​ന്നീ​ ​വെ​ബ് ​സീ​രി​സി​ൽ​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ച​ ​മ​ല്ലി​ക​ ​ര​ണ്ടു​ ​വ​ർ​ഷ​മാ​യി​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ല.​പൈ​ല​റ്റ് ​ക​ര​ൺ​സിം​ഗ് ​ഗി​ല്ലി​നെ​ 1997​ൽ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​മ​ല്ലി​ക​ ​ഇ​പ്പോ​ൾ​ ​വി​വാ​ഹ​മോ​ചി​ത​യാ​ണ്.​
2017​ ​മു​ത​ൽ​ ​ഫ്ര​ഞ്ച് ​റീ​യ​ൽ​ ​എ​സ്റ്രേ​റ്റ് ​ഏ​ജ​ന്റ് ​സി​റി​ൾ​ ​ആ​ക്സ​ഫാ​ൻ​സു​മാ​യി​ ​ഡേ​റ്റിം​ഗി​ലാ​ണ് ​താ​രം.​ ​മ​ല്ലി​ക​യു​ടെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ ​തു​ട​ർ​ന്ന് ​ബോ​ളി​വു​ഡി​ൽ​നി​ന്ന് ​ഇ​തു​വ​രെ​ ​പ്ര​തി​ക​ര​ണം​ ​വ​ന്നി​ട്ടി​ല്ല.​ ​പു​തി​യ​ ​താ​ര​റാ​ണി​മാ​രു​ടെ​ ​വ​ര​വ് ​മ​ല്ലി​ക​യു​ടെ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്ന് ​അ​ട​ക്കം​ ​പ​റ​ച്ചി​ലു​ണ്ട്.​ ​മ​ല്ലി​ക​യ്ക്ക് ​ഇ​പ്പോ​ൾ​ ​വ​യ​സ് 44.