അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്റെ പേര് മാറ്റാൻആവശ്യപ്പെട്ട് കർണ്ണി സേന രംഗത്ത് . രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്. അതിനാൽ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണ്.മുഴുവൻ പേരും ചിത്രത്തിന് നൽകണമെന്നാണ് സംവിധായകനും കർണ്ണി സേന
യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുർജീത്ത് സിങ്ങ് രാധോർ പറഞ്ഞത്.സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കർണ്ണി സേനയെ കാണിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. പറഞ്ഞ കാര്യങ്ങളൊന്നും അനുസരിച്ചില്ലിങ്കിൽ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്നും കർണ്ണി സേന അറിയിച്ചു.സഞ്‌ജൈ ലീല ബൻസാലിയുടെ പദ്മാവതിനും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനാൽ ഇത്തരം ചിത്രങ്ങൾ എടുക്കുന്ന സംവിധായകർ ഈ കാര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്നും സേന കൂട്ടിച്ചേർത്തു. 2019ൽ അക്ഷയ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ
പ്രഖ്യാപിക്കുന്നത്.