ggg

കോ​ട്ട​യം​:​ കൊവിഡ് വ്യാപനത്തെ തുടർന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയതും കള്ളവാറ്റ് വ്യാപകമാവുകയും ചെയ്തതോടെ പരിശോധന നടത്തുന്ന എക്സൈസും പൊലീസും ഓടിത്തളരുന്നു. നേരത്തെ ഇടുക്കി ജില്ലയുടെ വനമേഖലകളിലായിരുന്നു ചാരായ വാറ്റ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ അത് എല്ലായിടത്തേക്കും വ്യാപിച്ചു. ലോ​ക്ക് ഡൗ​ൺ ആയതോടെ വീടുകളിൽ ചാരായവാറ്റ് തുടങ്ങിയതോടെ എക്‌സൈസ് കൂടുതൽ ബുദ്ധിമുട്ടിലായി. വീടുകളിൽ റെയ്ഡ് നടത്താനുള്ള സാങ്കേതിക തടസമാണ് എക്സൈസിനെ കുഴയ്ക്കുന്നത്. ചാരായം വാറ്റി വില്പന നടത്തുന്നവരെയാണ് പ്രധാനമായും എക്സൈസ് പിടികൂടുന്നത്. ആവശ്യത്തിനുള്ള ചാരായം പ്രഷർ കുക്കറിൽ വാറ്റിയെടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി.

കടുത്തുരുത്തി ​കാ​ട്ടാ​മ്പാ​ക്കിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ രണ്ടുപേരെ എക്സൈസ് പിടികൂടി. ​കാ​ട്ടാ​മ്പാ​ക്ക് ​ഇ​ല്ലി​ച്ചു​വ​ട് ​ഭാ​ഗ​ത്ത് ​ന​ട​ത്തി​യ​ ​ര​ണ്ട് ​റെ​യ്ഡു​ക​ളി​ലാ​യി​ ​ര​ണ്ട് ​ലി​റ്റ​ർ​ ​ചാ​രാ​യ​വും,​ 80​ ​ലി​റ്റ​ർ​ ​വാ​ഷും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​കഴിഞ്ഞദിവസം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നി​ൽ​ ​ഇ​രു​വ​രു​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​നാ​ട്ടു​കാ​ർ​ ​ന​ൽ​കി​യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​ഇ​വ​രി​ൽ​ ​നി​ന്നും​ ​പ്ര​ഷ​ർ​കു​ക്ക​റു​ക​ൾ,​ ​ഗ്യാ​സ് ​സ്റ്റൗ,​ ​ഗ്യാ​സ് ​കു​റ്റി,​ ​ക​ന്നാ​സു​ക​ൾ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ച​ങ്ങ​നാ​ശേ​രി​യിൽ ​വീ​ടി​ന്റെ​ ​മു​ക​ൾ​ ​നി​ല​യി​ലെ​ ​ബാ​ത്ത്‌​റൂ​മി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 308​ ​ലി​റ്റ​ർ​ ​കോ​ട​യും​ 2​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ ഇന്നലെ എക്സൈസ് സംഘം ​പി​ടി​ച്ചെ​ടു​ത്തു.​ എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പ്ര​വീ​ണി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിലായിരുന്നു റെയ്ഡ്. മീ​ൻ​ച​ന്ത​യ്ക്ക് ​സ​മീ​പ​ത്തു​ള്ള​ ​മാ​വേ​ലി​ ​ത​യ്യി​ൽ​ ​വീ​ട്ടി​ൽ​ ​ഡോ​മി​നി​ക്ക് ​ജോ​സ​ഫി​ന്റെ​ ​(​ത​യ്യി​ൽ​ ​ത​ങ്ക​ച്ച​ൻ​ 69​)​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​കോ​ട​യും​ ​ചാ​രാ​യ​വും​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ ​ജി​ല്ല​യു​ടെ​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യായ മുണ്ടക്കയത്ത് വ്യാപസായികാടിസ്ഥാനത്തിലാണ് വാറ്റ് നടക്കുന്നത്. പല പ്രാവശ്യമായ പന്ത്രണ്ടോളം പേരെയാണ് ഈ ഭാഗത്ത് എക്സൈസ് പിടികൂടിയത്. 25 ലിറ്ററിലധികം ചാരായവും 350 ലിററർ കോടയും പിടിച്ചെടുത്തിരുന്നു. ​മു​ണ്ട​ക്ക​യം,​ ​പെ​രു​വ​ന്താ​നം,​ ​കോ​രു​ത്തോ​ട്,​ ​കൂ​ട്ടി​ക്ക​ൽ,​ ​കൊ​ക്ക​യാ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാണ് ചാരായ വാറ്റ് വൻതോതിൽ നടക്കുന്നത്. ചാരായം വില്ക്കുവാനും കച്ചവടക്കാർ തമ്മിൽ ഈ പ്രദേശങ്ങളിൽ മത്സരമാണ്. കൂ​ട്ടി​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഇ​ള​ങ്കാ​ട്,​ ​വ​ല്യേ​ന്ത,​ ​ഞ​ർ​ക്കാ​ട്,​ ​പ​റ​ത്താ​നം,​ ​വ​ല്ലീ​റ്റ,​ ​കാ​വാ​ലി​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​സം​ഘ​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​വാറ്റിന്റെ കേന്ദ്രമായിരുന്ന കോ​രു​ത്തോ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​കൊ​മ്പു​കു​ത്തി​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​വ്യാ​ജ​ ​വാ​റ്റു​കാ​രു​ടെ​ ​കേ​ന്ദ്ര​മാ​യി​ വീണ്ടും​മാ​റി.​ ​ഈ​റ്റ​പ​നം​ ​കു​ഴി,​ ​പ​ന്നി​ ​വെ​ട്ടും​പാ​റ,​ ​ചൂ​ര​ക്ക​യം​ ​തോ​ട്,​ ​വ​യ​ലു​ങ്ക​ൽ​ ​തോ​ട്,​ ​ചെ​ന്ന​പ്പാ​റ​ ​കൊ​ക്ക​ ​ഭാ​ഗം,​ ​പ​ന​ക്ക​ച്ചി​റ​ ,​അ​ഞ്ഞൂ​റ്റി​നാ​ല് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​വാ​റ്റു​ ​സം​ഘ​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്. മു​ണ്ട​ക്ക​യം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പു​ഞ്ച​വ​യ​ൽ,​ ​പു​ലി​കു​ന്ന്,​ ​വ​ട്ട​ക്കാ​വ്'​ ​ചെ​റു​മ​ല​ ,​ ​ഇ​ഞ്ചി​യാ​നി,​ ​കൊ​ക്ക​യാ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മേ​ലോ​രം,​ ​അ​ഴ​ങ്ങാ​ട്,​ ​ക​ന​ക​പു​രം,​ ​ഏ​ന്ത​യാ​ർ​ ​ഈ​സ്റ്റ് ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വാ​റ്റു​ചാ​രാ​യ​ ​വി​ൽ​പ​ന​ ​സ​ജീ​വ​മാ​ണ്.