gdp

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി - മാർച്ച് കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി)​ 1.6 ശതമാനം വളർന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം. ഇതേസമയം, 2020-21 സാമ്പത്തിക വർഷത്തെ ആകെ ജി.ഡി.പി വളർച്ചാ നിരക്ക് താഴോട്ടുപോയി (-7.3%)​. കഴിഞ്ഞ സാമ്പത്തിക വർഷം ധനക്കമ്മി 18.21 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. ജി.ഡി.പിയുടെ 9.3 ശതമാനം വരുമിത്.