covid

അബുദാബി: കൊവിഡിനെതിരെയുള്ള സൊട്രോവിമാബ് എന്ന പുതിയ മരുന്നിന് അടിയന്തിരാനുമതി നൽകി യു.എ.ഇ. ഈ മരുന്നിനു അനുമതി നൽകുന്ന ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ. പരീക്ഷണങ്ങളിൽ സൊട്രോവിമാബ് കൊവിഡിനെതിരെ മികച്ച ഫലം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ ഗ്ലോക്സോ സ്മിത് ലൈനാണ് സൊട്രോവിമാബ് വികസിപ്പിച്ചത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരീക്ഷണങ്ങളിലും ഈ മരുന്ന് മികച്ചതാണെന്ന് കണ്ടെത്തി.

@പ്രവർത്തനം
രോഗാണുക്കളെ നശിപ്പിക്കാനായി ശരീരം ഉത്പാദിപ്പിക്കുന്ന ആന്റ്ബോഡി കൃത്രിമമായി നിർമിച്ച് (മോണോക്ലോണൽ) ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന രീതിയാണിത്. ഇത് മൂലം രോഗാണുക്കളെ പെട്ടെന്ന് നശിപ്പിച്ച് പ്രതിരോധ ശേഷി വീണ്ടെടുക്കാനാവും.
@കുട്ടികൾക്കും ഫലപ്രദം

12 വയസ്സിന് മുകളിൽ ഗുരുതര രോഗം ബാധിച്ചവർക്കു സൊട്രോവിമാബ് ഫലപ്രദമാണ്. 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടുമെന്നാണ് റിപ്പോർട്ട്.