തിരുവനന്തപുരം : സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ അത്‌ലറ്റിക്സ് പരിശീലകനായിരുന്ന എം.എ ജോർജ് മൂന്ന് പതിറ്റാണ്ടുകാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കാര്യവട്ടം എൽ.എൻ,സി.പി.ഇയിൽ നിന്ന് വിരമിച്ചു.2010 ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഉൾപ്പടെ നിരവധി അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു.2010 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ജോസഫ്.ജി.എബ്രഹാം, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ എം.എ പ്രജുഷ എന്നിവരുൾപ്പടെ വിപുലമായ ശിഷ്യ സമ്പത്തിന് ഉടമയാണ്.കോതമംഗലം എം.എ അത്‌ലറ്റിക്സ് അക്കാഡമി പരിശീലകനായി കായികരംഗത്ത് തുടരും.