gold

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്ന് 1.65 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നാണ് 3.3 കിലോഗ്രാം സ്വർണം പിടിച്ചത്. ജിദ്ദയിൽ നിന്നു ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ രണ്ടു കോഴിക്കോട് സ്വദേശികളിൽ നിന്നും മഞ്ചേരി സ്വദേശിയിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. സ്വർണം എമർജൻസി ലാമ്പിൽ ബാറ്ററി കേയ്സിനുളളിലായിരുന്നു ഒളിപ്പിച്ചിരുന്നത്.