aguro

ബാഴ്സലോണ : മാഞ്ചസ്റ്റർ സിറ്റി വിട്ട അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സ്പാനിഷ് ക്ളബ് ബാഴ്സലോണയിലെത്തി. 32 കാരനായ അഗ്യൂറോയുമായി രണ്ട് വർഷത്തേക്ക് 100 ദശലക്ഷം യൂറോയുടെ കരാറാണ് ബാഴ്സ ഒപ്പിട്ടിരിക്കുന്നത്. 2011ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അഗ്യൂറോ ഒരു പതിറ്റാണ്ടുകൊണ്ട് 260 ഗോളുകൾ അടിച്ചുകൂട്ടി ക്ളബിന്റെ ആൾടൈം ടോപ് സ്കോററായാണ് പടിയിറങ്ങിയത്. അർജന്റീനിയൻ നായകനായ മെസിക്കൊപ്പമാണ് ബാഴ്സയിൽ അഗ്യൂറോ കളിക്കുക.