kk

മുംബയിൽ 31 കോടിയുടെ പുതിയ ആഡംബര വസതി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഡ്യൂലക്‌സ് അപ്പാര്‍ട്ട്‌മെന്റാണ് ബിഗ് ബി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്റ്റല്‍ ഗ്രൂപ്പ് നിർമ്മിക്കുന്ന അപ്പാർട്ട്മെന്റ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരം വാങ്ങിയത് എന്നാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് 62 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് രജിസ്‌ട്രേഷന്‍ ആന്‍ഡ് സ്റ്റാംപ്‌സില്‍ പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. 27ഉം 28ഉം നിലകളിലായുള്ള അപ്പാർട്ട്മെന്റിന് 5184 സ്‌ക്വയര്‍ ഫീറ്റ് വിസ്കീർണം വരും. ആറ് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളും ബില്‍ഡിംഗിനുണ്ടെന്നും അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

മുംബയില്‍ ഇപ്പോള്‍ തന്നെ നാല് പ്രോപ്പര്‍ട്ടികള്‍ അമിതാഭ് ബച്ചനുണ്ട്. ജത്സ എന്ന വസതിയിൽ ഭാര്യ ജയ ബച്ചനും അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.