s-suresh

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. നിയമസഭ പാസാക്കിയ പ്രമേയത്തിന് ടോയ്‌ലെറ്റ് പേപ്പറിന്റെ വില പോലുമില്ലെന്നാണ് സുരേഷ് പറഞ്ഞത്.

ഒരു മലയാള വാർത്താ ചാനലിലെ ചർച്ചയ്ക്കിടെയാണ് സുരേഷ് ഈ പരാമർശം നടത്തിയത്. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗങ്ങളും സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് ഒന്നടങ്കം നിയമസഭാ ഇന്ന് പാസാക്കിയത്.

ദ്വീപില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്നും ഒരു ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.