ഹൈദരാബാദ്: റഷ്യയുടെ സ്പുട്‌നിക് വി കൊവിഡ് വാക്സിന്റെ പുതിയ ബാച്ച് ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്തെത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മൊത്തം 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ..
വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്ർ നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയില്‍ എത്തിച്ചത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ ഹൈദരാബാദില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്. കൊവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിന്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനുമാണ് സ്പുട്നിക്.