typhoid

സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. രോഗാണു കലർന്ന വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. ഇടവിട്ടുള്ള പനി, തലവേദന, വയറുവേദന, വയറിളക്കം, ഛർദ്ദി, ക്ഷീണം മുതലായവയാണ് രോഗലക്ഷണങ്ങൾ. രക്തസ്രാവം, മനോവിഭ്രാന്തി, വിശപ്പില്ലായ്മ, ഓക്കാനം എന്നിവയും അനുഭവപ്പെടാം.

മല– മൂത്ര വിസർജനത്തിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാൻ ശ്രദ്ധിക്കുക. ഭക്ഷണപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക. മസാലയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ കുടലിലെ വീക്കം വർദ്ധിപ്പിക്കുന്നതിനാൽ ഇവ ഒഴിവാക്കാം.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുന്നതിലൂടെയും നീർജലീകരണം തടയാനാകും. രോഗികൾ ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിക്കണം. പുഴുങ്ങിയ മുട്ട, ഏത്തപ്പഴം, ഉരുളക്കിഴങ്ങ്, കഞ്ഞി, വേവിച്ച ചോറ് എന്നിവയും പാലുത്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.