മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ 55 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മേയ് 14 വരെ നീട്ടിയതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനൊപ്പം ആറ് പഞ്ചായത്തുകളിൽ കൂടി ഇന്നലെ മുതൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതോടെ ജില്ലയിലെ 61 പഞ്ചായത്തുകളിൽ നിരോധനാജ്ഞ നിലവിൽ വന്നു. ഒഴൂർ, കരുളായി, കാവന്നൂർ, എടരിക്കോട് , മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ഇന്നലെ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.