iiii

മലപ്പുറം: കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജില്ലയിൽ തിരിച്ചെത്തിയത് 2.38 ലക്ഷം പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ 90 ശതമാനത്തിന് മുകളിലും. സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തിയത്. തൊട്ടുപിന്നിൽ യു.എ.ഇയും.

കൊവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ നിറുത്തിയപ്പോൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ഇതുപ്രകാരം ഒരുവർഷത്തിനിടെ ജില്ലയിൽ തിരിച്ചെത്തിയ രണ്ടര ലക്ഷത്തോളം പേരാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിന്റെ ഒന്നാംതരംഗം ശമിച്ചതോടെ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനഃരാരംഭിച്ചിരുന്നു. തിരിച്ചെത്തിയ പ്രവാസികളിൽ നല്ലൊരു പങ്കും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതടക്കം ജില്ലയിൽ തിരിച്ചെത്തിയവരുടെ എണ്ണം അഞ്ചുലക്ഷം കവിയുമെന്ന് പ്രവാസി സംഘടനകൾ പറയുന്നു. ഇവരിൽ കൂടുതലും മലപ്പുറത്തുകാരാണ്. കോഴിക്കോട്ട് ഒന്നരലക്ഷം പേരാണ് തിരിച്ചെത്തിയത്. ജില്ലയിൽ തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും ജോലി നഷ്ടപ്പെട്ട് എത്തിയവരാണ്.

മടങ്ങാനാവാതെ പ്രവാസികൾ