മലപ്പുറം: ജില്ലയിൽ ബുധനാഴ്ച 4,166 പേർ കൂടി കൊവിഡ് ബാധിതരായതായി 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 3,932 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 218 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 62,063 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 42,982 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.