വള്ളിക്കുന്ന്: സർവീസസ് താരവും ദേശീയ വോളിബാൾ കോച്ചുമായിരുന്ന എൻ. ഗോവിന്ദൻ നായർ (81) അന്തരിച്ചു. കൊളത്തൂർ പാങ്ങ് സ്വദേശിയായ ഗോവിന്ദൻ നായർ പരുത്തിക്കാടാണ് താമസം. വോളിബാൾ ഭ്രമത്തിന്റെ പേരിലാണ് വോളിബാളിന് പേരുകേട്ട വള്ളിക്കുന്നിലേക്ക് താമസം മാറ്റിയത്. കർണാടക വോളി ടീം ക്യാപ്ടൻ, കേരള സ്‌പോർട്സ് കൗൺസിൽ കോച്ച് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നളിനി. മകൻ: ജയേഷ് (കണ്ണൂർ എയർപോർട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സയന്റിഫിക് അസിസ്റ്റന്റ്). മരുമകൾ: രാജി (ലാബ് ടെക്നീഷ്യൻ, ഗവൺമെന്റ് ആയുർവേദ മെന്റൽ ഹോസ്പിറ്റൽ, കോട്ടയ്ക്കൽ).