വാഴക്കാട് : മാതാപിതാക്കളും മകനുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ ഒൻപത് ദിവസങ്ങൾക്കുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചു. വാഴക്കാട് പഞ്ചായത്തിൽ ചെറുവായൂർ കണ്ണത്തൊടി ലിമേഷും (38) മാതാപിതാക്കളായ രാമര് (85), ലീല (70) എന്നിവരുമാണ് മരിച്ചത്. ഏപ്രിൽ 28നാണ് കൊവിഡ് ചികിത്സയിലിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രിൽ 30ന് ചികിത്സയിലിരിക്കുമ്പോഴാണ് രാമര് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ലീല ഇന്നലെ മരണത്തിന് കീഴടങ്ങി. ഓട്ടോഡ്രൈവറായിരുന്ന ലിമേഷിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
ലിമേഷും രാമരും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും ലീല മഞ്ചേരി മെഡിക്കൽ കോളേജിലുമാണ് മരിച്ചത്. ഇവരുടെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരും നാട്ടുകാരും ആശങ്കയിലാണ്.
ലിമേഷിന്റെ ഭാര്യയ്‌ക്കും കുട്ടികൾക്കും കൊവിഡ് പോസിറ്റീവായെങ്കിലും ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്.