llll
സത്യമാണ് സാറേ... ലോക്ക് ഡൗണിന്റെ ഭാഗമായി കൂട്ടിലങ്ങാടി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ സത്യവാങ്മൂലം കാണിക്കുന്നയാൾ. ഫോട്ടോ: അഭിജിത്ത് രവി


മലപ്പുറം: ജില്ലയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. ശനിയാഴ്ച 4,558 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. 35.7 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 4,360 പേർക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്കും വൈറസ്ബാധ കണ്ടെത്തി. 142 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​​ ​സൗ​ക​ര്യ​ങ്ങ​ളുണ്ട്.​ ​ ​പു​റ​ത്തി​റ​ങ്ങു​മ്പോൾ ​ര​ണ്ട് ​മാ​സ്‌​ക്കു​ക​ൾ​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ധ​രിക്കണം
​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​

നാ​ടു​കാ​ണി​യി​ൽ​ ​പ്ര​ത്യേ​ക​ ​പ​രി​ശോ​ധ​നാ​ ​സൗ​ക​ര്യം

നി​ല​മ്പൂ​ർ​:​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​നാ​ടു​കാ​ണി​ ​ചു​രം​ ​വ​ഴി​ ​വ​രു​ന്ന​ ​യാ​ത്ര​ക്കാ​ർ​ക്കു​ള​ള​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​വ​ഴി​ക്ക​ട​വി​ൽ​ ​തു​ട​ങ്ങി.​ ​ആ​ന​മ​റി​യി​ലെ​ ​വ​നം​ ​ചെ​ക്ക് ​പോ​സ്റ്റി​ന് ​സ​മീ​പം​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​പ്ര​ത്യേ​ക​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇന്നലെ 200ഓളം പേരെ പരിശോധിച്ചു.കൊ​വി​ഡ് ​ശ​ക്ത​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക​ർ​ണാ​ട​ക​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ട​ക്ക​മു​ള​ള​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​രാ​ണ് ​പ​രി​ശോ​ധ​ന​ ​കൂ​ടാ​തെ​ ​ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന​ത്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഡോ.​ ​അ​ഭി​ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ട് ​ഡോ​ക്ട​ർ​മാ​ർ,​ ​മൂ​ന്ന് ​ന​ഴ്സു​മാ​ർ,​ ​പാ​രാ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റാ​ഫു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​സം​ഘ​മാ​ണ് ​ചു​ര​ത്തി​ലു​ള​ള​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​ചു​ര​ത്തി​ൽ​ ​പ​രി​ശോ​ധ​നാ​ ​സം​വി​ധാ​നം​ ​ഒ​രു​ക്കു​ന്ന​ത്.ജി​ല്ല​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പ്ര​ത്യേ​ക​ ​ആ​രോ​ഗ്യ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​ത്.കൂ​ടാ​തെ​ ​റ​വ​ന്യൂ,​ ​പൊ​ലീ​സ്,​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​ചെ​ക്ക് ​പോ​സ്റ്റും​ ​ആ​ന​മ​റി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​