ggg

ടെസ്റ്റ് പോസിറ്റീവിറ്റി 39.03 ശതമാനം


മലപ്പുറം: ജില്ലയിൽ ആദ്യമായി ഒരു ദിവസം കൊവിഡ് രോഗബാധിതരാകുന്നവരുടെ എണ്ണം 5,000 കടന്നു. ബുധനാഴ്ച 5,388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 39.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ 5,185 പേർക്കാണ് രോഗബാധ. 128 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 74 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

74,480 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.

. ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നിരിക്കുന്നു എന്നത് ഗൗരവമായി കാണണം. വൈറസ് വ്യാപനം തടയാൻ അതീവ ജാഗ്രതയാണ് അനിവാര്യം. പൊതുസമൂഹം രോഗ നിർവ്യാപന നടപടികളുമായി പൂർണ്ണമായും സഹകരിക്കണം

കെ. ഗോപാലകൃഷ്ണൻ

ജില്ലാകളക്ടർ