shaji

കരുവാരക്കുണ്ട് : മലപ്പുറം കരുവാരക്കുണ്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി വാടിയിൽ ഷാജിയാണ് (42) മരിച്ചത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള പരിശ്രമത്തിനിടയിലായിരുന്നു ആക്രമണം. രാവിലെ 10ഓടെയാണ് സംഭവം.

കൂറ്റൻ കാട്ടുപോത്താണ് കരുവാരക്കുണ്ടിലെ കുണ്ടോട, കക്കറ എന്നിവിടങ്ങളിൽ ഭീതി പരത്തിയത്. വിരണ്ടോടിയ പോത്ത് പ്രദേശത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഷാജിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മാസം മുമ്പാണ് ഇദ്ദേഹം വിദേശത്തു നിന്നു നാട്ടിലെത്തിയത്.

കു​ഴ​ൽ​പ്പ​ണ​ക്കേ​സ്:​ ​പ്ര​തി​യു​ടെ
ഭാ​ര്യ​യെ​യും​ ​ചോ​ദ്യം​ ​ചെ​യ്തു

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​യി​ൽ​ ​കു​ഴ​ൽ​പ്പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​ക​ളി​ൽ​ ​ഒ​ള​രി​ ​സ്വ​ദേ​ശി​യെ​യും​ ​ഭാ​ര്യ​യെ​യും​ ​ഒ​രു​മി​ച്ച് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​മു​ഖ്യ​പ്ര​തി​ ​മാ​ർ​ട്ടി​ൻ,​ ​ദീ​പ​ക്,​ ​ര​ഞ്ജി​ത് ​എ​ന്നി​വ​രെ​യും​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​പ്ര​തി​ക​ളു​ടെ​ ​ക​സ്റ്റ​ഡി​ ​ബു​ധ​നാ​ഴ്ച​ ​അ​വ​സാ​നി​ക്കും.
കു​ഴ​ൽ​പ്പ​ണം​ ​സം​ബ​ന്ധി​ച്ച​ ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കാ​നും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലെ​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​തൃ​ശൂ​രി​ൽ​ ​ക്യാ​മ്പ് ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നും​ ​തീ​രു​മാ​നി​ച്ചു.​ ​തൃ​ശൂ​രി​ൽ​ ​ക്യാ​മ്പ് ​ചെ​യ്യു​ന്ന​ ​സം​ഘം​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ജി​ല്ലാ​ത​ല​ത്തി​ലു​ള്ള​ ​ര​ണ്ട് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളെ​യും​ ​ചോ​ദ്യം​ ​ചെ​യ്യും.
ഇ​വ​ർ​ക്ക് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​പൊ​ലീ​സി​ന് ​സൂ​ച​ന​ ​ല​ഭി​ച്ചി​രു​ന്നു.​ ​പ​ണം​ ​കൊ​ടു​ത്തു​വി​ട്ട​ ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സു​നി​ൽ​ ​നാ​യി​ക്,​ ​പ​ണം​ ​കൊ​ണ്ടു​വ​ന്ന​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വ് ​ധ​ർ​മ്മ​രാ​ജ​ൻ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും.