തിരൂർ: നിയുക്ത മന്ത്രി വി.അബ്ദുറഹിമാനെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കടുത്ത തലവേദനയുമായി ആശുപത്രിയിലെത്തിയ അദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ വിവരം അറിയും മുമ്പായിരുന്നു ഇത്. ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് രാവിലെ ആശുപത്രി വിടും. വൈകിട്ട് മാദ്ധ്യമപ്രവ‌ർത്തകരെ കാണും.