malappuram
ട്രി​പ്പി​ൾ​ ​ലോ​ക‌്ഡൗ​ണിെ​ന്റ​ ​ഭാ​ഗ​മാ​യി​ ​മ​ല​പ്പു​റം​ ​കു​ന്നു​മ്മ​ലി​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തു​ന്ന​ ​വാ​ഹ​ന​ ​ പ​രി​ശോ​ധ​ന​ ​വി​ല​യി​രു​ത്താ​ൻ​ ​എ.​ഡി.​ജി.​പി​ ​വി​ജ​യ് ​സാ​ഖ​റെ​ ​ഐ.​ജി.​ ​അ​ശോ​ക് ​ യാ​ദ​വി​നോ​ടൊ​പ്പം​ ​എ​ത്തി​യ​പ്പോ​ൾ.

മലപ്പുറം: ജില്ലയിൽ ഞായറാഴ്ച കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 31.53 രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 4,074 പേർക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 5,502 പേർ രോഗവിമുക്തരായി. ഇതോടെ ജില്ലയിൽ കെവിഡ് വിമുക്തരായി ജില്ലയിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,15,505 ആയതായും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരിൽ 3,943 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 46 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 79 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

66,020 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 46,112 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,551 പേരും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 250 പേരും 217 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുളിൽ 769 പേരും ശേഷിക്കുന്നവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 782 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​ആ​യ​വ​രും​ ​ക്വാ​റ​ന്റൈ​ൻ​ ​നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രും​ ​ക്വാ​റ​ന്റൈ​ൻ​ ​മാ​ർ​ഗ്ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​ഇ​വ​ർ​ക്കെ​തി​രെ​ ​പ​ക​ർ​ച്ച​ ​വ്യാ​ധി​ ​നി​യ​ന്ത്ര​ണ​ ​നി​യ​മ​ ​പ്ര​കാ​ര​വും​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​നി​യ​മ​മ​നു​സ​രി​ച്ചും​ ​കേ​സെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം​ ​ഇ​വ​രെ​ 14​ ​ദി​വ​സ​ത്തേ​ക്ക് ​ഡി.​സി.​സി​ ​/​ ​സി.​എ​ഫ്.​എ​ൽ.​ടി​ ​സി​ ​യി​ലേ​ക്ക് ​മാ​റ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജി​ല്ല​യി​ൽ​ ​ക്വാ​റ​ന്റൈ​ൻ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ​ല​രും​ ​ലം​ഘി​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിലാണ് നടപടി ശക്തമാക്കിയത്. കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യ​വ​രും​ ​ക്വാ​റ​ന്റൈ​ൻ​ ​നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട​വ​രും​ ​പ​രി​ശോ​ധ​ന​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​രും​ ​സ​ർ​ക്കാ​ർ​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​നി​ർ​ബ​ന്ധ​മാ​യും​ ​പാ​ലി​ക്ക​ണം.​ ആ​ർ.​ആ​ർ.​ടി​ ​അം​ഗ​ങ്ങ​ളും​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​ഇ​ത് ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​ആ​യ​വ​ർ​ക്ക് ​വീ​ട്ടി​ൽ​ ​പൂ​ർ​ണ​മാ​യ​ ​ക്വാ​റ​ന്റൈ​ൻ​ ​സൗ​ക​ര്യ​മി​ല്ലെ​ങ്കി​ൽ​ ​അ​വ​ർ​ ​ഡി.​സി.​സി​ ​/​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി​ ​യി​ലേ​ക്ക് ​മാ​റ​ണം.​ ​
വീ​ടു​ക​ളി​ൽ​ ​സൗ​ക​ര്യ​മു​ണ്ടോ​ ​എ​ന്ന് ​ആ​ർ.​ആ​ർ.​ടി​ ​ഉ​റ​പ്പ് ​വ​രു​ത്ത​ണം.​ ​രോ​ഗ​ ​ല​ക്ഷ​ണം​ ​ഉ​ള്ള​വ​ർ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​വ​ശ്യ​മാ​യ​ ​ചി​കി​ത്സ​ ​നേ​ട​ണം.ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ ​കോ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കും.​ ​പോ​സി​റ്റീ​വ് ​ആ​കു​ന്ന​വ​രെ​ ​നേ​രെ​ ​സി.​എ​ഫ്.​എ​ൽ​ ​ടി.​ ​സി​ ​യി​ലേ​ക്ക് ​മാ​റ്റും.​ ​ആ​ർ.​ആ​ർ.​ടി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​അ​നു​വ​ദി​ച്ച​ ​പാ​സി​ന്റെ​ ​കാ​ലാ​വ​ധി​ ​മെ​യ് 31​ ​വ​രെ​ ​വ​രെ​ ​നീ​ട്ടി​യ​താ​യും​ ​​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.