cccccccc
പൊലീസ് മര്‍ദ്ദനമേറ്റ ഭര്‍ത്താവ് പി.എം.പ്രമോദിനൊപ്പം ജില്ല കളക്ടര്‍ക്ക് പരാതി നല്‍കാന്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെത്തിയ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് ലേഖ

അരിയല്ലൂർ : തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ ജോലിക്കുപോകാൻ സഹായിച്ച ഭർത്താവിനെ പൊലീസ് മർദ്ദിച്ച പരാതിയെ തുടർന്ന് ഉദ്യോഗസ്ഥരെയും പരാതിക്കാരെയും വിളിച്ചു വരുത്തി ജില്ലാ കളക്ടർ മൊഴിയെടുത്തു. ഞായറാഴ്ച രാവിലെയാണ് താലൂക്ക് ഓഫീസിൽ ജോലിയുള്ള ഭാര്യ ലേഖയെ ഓഫീസിലെത്തിച്ച് തിരിച്ചുപോവുകയായിരുന്ന ഭർത്താവ് അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർദ്ദിച്ചത്. തുടർന്ന്‌ ലേഖ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടത് . കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും സി.ഐ ഹണി കെ ദാസ് പറഞ്ഞു .കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രമോദിന്റെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .