lakshadweep

മലപ്പുറം: ലക്ഷദ്വീപ് വിഷയത്തിൽ സർവകക്ഷി ധാരണയ്ക്ക് ശ്രമം നടത്താൻ മുസ്ലിം ലീഗ് അടിയന്തര ദേശീയ കമ്മിറ്റി യോഗം തീരുമാനിച്ചു. രാജ്യതാൽപര്യം മുൻനിറുത്തി എല്ലാ പാർട്ടികളുടെയും യോജിച്ചുള്ള മുന്നേറ്റത്തിന് ശ്രമിക്കും. വ്യാഴാഴ്ച ദേശവ്യാപക പ്രതിഷേധ ദിനം ആചരിക്കും. വൈകിട്ട് നാലിന് വീടുകളിൽ കൊവിഡ് ചട്ടം പാലിച്ച് പ്രതിഷേധ പ്‌ളക്കാർഡുകൾ ഉയർ‌ത്തും. ലക്ഷദ്വീപ് ജനത ഒറ്റയ്ക്കല്ലെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. പ്രചാരണ, പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യൂത്ത് ലീഗ് ഉൾപ്പെടെ പോഷക ഘടകങ്ങൾക്കും യോഗം നിർദ്ദേശം നൽകി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.