f

പാലക്കാട്: കൊ​വി​ഡ് ര​ണ്ടാം​ത​രം​ഗത്തിൽ പ്ര​തി​സ​ന്ധി​യി​ലേക്ക് കൂപ്പുകുത്തുകയാണ് ജി​ല്ല​യി​ലെ ഹോട്ടലുകൾ. നിയന്ത്രണം കർശനമാക്കിയതോടെ ആ​ളു​ക​ൾ വീ​ടു​ക​ളിൽ​ ഒ​തു​ങ്ങി​യ​തും പ്ര​വ​ർ​ത്ത​ന ​സ​മ​യം കുറച്ചതും മി​ക്ക ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ​യും വ​രു​മാ​ന​ത്തെ കാര്യമായി ബാധിച്ചു. നഗരത്തിലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ പ​ലതിലും വ​രു​മാ​നം നാ​ലി​ലൊ​ന്നാ​യി ചു​രു​ങ്ങി.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയതോടെ പ​ല ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും അ​ട​ച്ചുപൂട്ടി. ഇ​ഫ്​​താ​ർ വി​ഭ​വ​ങ്ങ​ളും വി​രു​ന്നി​നു​ള്ള സൗ​ക​ര്യ​​ങ്ങ​ളു​മെ​ല്ലാം ഒ​രു​ക്കി ​നോ​മ്പു​കാ​ല​ത്ത് പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച വി​പ​ണി​ക്ക്​ കൊ​വി​ഡ്​ ര​ണ്ടാം​ത​രം​ഗം ചെറിയ വെ​ല്ലു​വി​ളി​യല്ല ഉയർത്തുന്നത്. വൈ​കി​ട്ട്​ ഏ​ഴ​ര​യോ​ടെ ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള​വ അ​ടയ്​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കൂ​ടി വന്നതോടെ ഈ മേഖലയിലുള്ള ചെറുകിട സംരംഭകർക്ക് നി​രാ​ശ മാത്രമാണ് മി​ച്ചം.

ജില്ലയിൽ 2500ല​ധി​കം റ​സ്റ്റോ​റ​ന്റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ 80% ചെറു​​കി​ട- ഇടത്തരം ഹോട്ടലുകാരാണ്. കഴിഞ്ഞ കൊല്ലത്തെ ലോക്ക് ഡൗണിന്​ ശേ​ഷ​മു​ള്ള തിരിച്ചടിയിൽ നിന്ന് ക​ര​ക​യ​റുക​യാ​യി​രു​ന്നു ഹോ​ട്ട​ൽ മേഖല. പ്രതീക്ഷിക്കാത്ത സമയത്താണ് വീണ്ടും കൊവിഡ് വില്ലനായത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കൊ​വി​ഡ് ഇ​നി​യും രൂ​ക്ഷ​മാ​യാ​ൽ ച​ര​ക്ക് ഗ​താ​ഗ​തം ത​ട​സ​പ്പെട്ടേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യുമുണ്ട്. ഇ​ത് വി​ല​ക്ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കിയാൽ ഹോ​ട്ട​ലു​ക​ൾ പൂ​ട്ടേ​ണ്ടിവരുമെന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ഓൺലൈൻ ഡെലിവറി ആപ്പ് റെഡിയായില്ല

സംസ്ഥാനത്തെ പ്രമുഖ ഓൺ​ലൈ​ൻ ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല​ക​ളിൽ മി​ക്ക​വ​രും 45 ദി​വ​സം ഇ​ട​വേ​ള​ക​ളി​ലാ​ണ്​ ഹോ​ട്ട​ലു​ക​ൾ​ക്ക്​ പ​ണം കൈ​മാ​റു​ന്നത്. വലിയ ഹോ​ട്ട​ലു​ക​ളി​ൽ പ​ല​ർ​ക്കും പ​തി​വ്​ ക​ച്ച​വ​ട​ത്തി​നൊ​പ്പം ഇ​ത്​ സ്വീ​കാ​ര്യ​മാ​യിരുന്നെങ്കിലും നി​ല​വി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​. ഹോം ഡെലിവറിക്കായി കെ.എച്ച്.ആർ.എ

തുടങ്ങുന്ന ആപ്പ്​ സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ര​വ​ർ​ത്ത​ന​ സ​ജ്ജ​മാ​യി​ട്ടി​ല്ല. ജില്ലയിൽ പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട്, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി എ​ന്നിവിടങ്ങ​ളി​ലാ​ണ് ഹോം ​ഡെ​ലി​വ​റി​ക്ക്​ അ​ല്പമെ​ങ്കി​ലും സാദ്ധ്യത​യു​ള്ള​ത്.

ഡെ​ലി​വ​റി സം​വി​ധാ​ന​മി​ല്ലാ​ത്ത ചാ​യ​ക്ക​ട​ക​ളും ചെ​റു​കി​ട റസ്റ്റോ​റ​ന്റു​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ല​രും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ​മ​യ​ത്ത് പോ​ലും ക​ട​ തു​റ​ക്കാ​ത്ത സ്ഥി​തിയാണ്. പലരും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചും വേ​ത​നം ചു​രു​ക്കി​യു​മൊ​ക്കെ​യാ​ണ്​ നി​ല​നി​ൽ​ക്കാ​ൻ ശ്ര​മിക്കുന്നത്. ബേ​ക്ക​റി​ക​ള​ട​ക്ക​മു​ള്ള​വ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ്​ നേ​രി​ടു​ന്നത്.