പട്ടാമ്പി: കെ.പി.സി.സി ഉപാദ്ധ്യക്ഷനും മുൻ എം.എൽ.എയുമായ സി.പി. മുഹമ്മദിന്റെ സഹോദരൻ വിളയൂർ ചെറുളിപ്പറമ്പിൽ സി.പി. സക്കീർ ഹുസൈൻ (48) നിര്യാതനായി. കോഴിക്കോട് കോക്‌സ്വിൻ പ്രൊജക്ട് ഡയറക്ടറും ഇറാം മോട്ടോഴ്സ് മുൻ ഡയറക്ടറുമാണ്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: പരേതയായ ഷൈന. മകൻ: അലൻ മുഹമ്മദ്. ഖബറടക്കം ഇന്നുരാവിലെ പത്തിന് കരിങ്ങനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.