ചിറ്റൂർ: നല്ലേപ്പിള്ളി അണ്ണൻതോട്ടിലെ ഹോമിയോ ആശുപത്രി കെട്ടിടം തകർച്ചയിൽ. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിലെ വിടുകളിൽ നിന്ന് മലം സംഭരിച്ചിരുന്ന തൊഴിലാളികൾ താമസിച്ചിരുന്ന പഴകിയ കെട്ടിട്ടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. കാലപ്പഴക്കം കെട്ടിടത്തിന്റെ നിലനിൽപ്പിനും രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയാണ്. ഒരു ഡോക്ടറും മറ്റൊരു ജീവനക്കാരിയുമാണ് ആശുപത്രിയിലുള്ളത്. സബ് സെന്ററുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് പരിഷ്‌കരിച്ചിട്ടും ഹോമിയോ ആശുപത്രി ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെ. മരുന്നുകൾ സൂക്ഷിക്കാനോ രോഗികളെ പരിശോധിക്കാനോ വേണ്ട സൗകര്യം ഇവിടെ ഇല്ല. രോഗികൾക്ക് മഴയും വെയിലും കൊള്ളാതെ
കാത്തിരിക്കാനും വഴിയില്ല. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് അണ്ണൻതോട് കളിസ്ഥല സംരക്ഷണ സമിതിയും പ്രദേശവാസികളും ആവശ്യപ്പെടുന്നു.