പാലക്കാട്: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ സമ്പർക്ക സാദ്ധ്യത ഒഴിവാക്കുന്നതിന് മൃഗാശുപത്രികളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം ഇങ്ങനെ
1. സേവനത്തിന് അതത് തദ്ദേശ സ്ഥാപനത്തിലെ മൃഗാശുപത്രി ഡോക്ടർമാരെയോ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയോ ഫോണിൽ ബന്ധപ്പെട്ട് ഉപദേശം തേടണം.
2. ഓമന മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ, റൊട്ടീൻ ചെക്ക് അപ്പ്, കന്നുകാലികളിലെ ഗർഭധാരണ കുത്തിവയ്പ്, പരിശോധന തുടങ്ങിയവ കൊവിഡ് തീവ്രത കുറയുന്നത് വരെ ഒഴിവാക്കണം.
3. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മൃഗാശുപത്രികളിൽ നേരിട്ട് പോവുക.
4. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ മൃഗാശുപത്രി സന്ദർശനം ഒഴിവാക്കണം.
5. ആശുപത്രികളിൽ മൃഗങ്ങൾക്കൊപ്പം ഒരാൾക്ക് മാത്രം പ്രവേശനം.
6. ഡോക്ടർമാരുടെയും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയും വീടുകളിലേക്ക് വിളിച്ചു കൊണ്ടുപോകുന്നത് അടിയന്തിര ഘട്ടങ്ങളിൽ മാത്രമാക്കുക.
7. അടിയന്തിര ഘട്ടങ്ങളിൽ സംശയ ദൂരീകരണത്തിനും നിർദ്ദേശങ്ങൾക്കുമായി അതത് മൃഗാശുപത്രി ഡോക്ടർക്ക് പുറമെ രാവിലെ എട്ടുമുതൽ അഞ്ചുവരെ താഴെ പറയുന്ന ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെടാം.
പാലക്കാട്, ചിറ്റൂർ താലൂക്ക്-
ഡോ.ജോജു ഡേവിസ്: 9447417100.
ആലത്തൂർ, മണ്ണാർക്കാട് താലൂക്ക്- ഡോ.കെ.സി.ഷാജി: 9446214431.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക്-
ഡോ.കെ.ആർ.ഗുണതീത: 9496270191.