3487 പേർ രോഗമുക്തർ
പാലക്കാട്: ജില്ലയിൽ ഇന്നലെ 3216 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ- 1363, ഉറവിടമറിയാതെ- 1835, അന്യസംസ്ഥാനത്തും വിദേശത്തും നിന്നുള്ള- 13 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് രോഗബാധ. 3487 പേർ രോഗമുക്തരായി. 10524 പേരെ പരിശോധിച്ചു. ടി.പി.ആർ: 30.55%. ചികിത്സയിലുള്ളവർ- 26587 പേർ.
പാലക്കാട് ജില്ലക്കാരായ മൂന്നുപേർ കാസർകോടും ആറുപേർ ഇടുക്കിയിലും ഏഴുപേർ വീതം കൊല്ലം, കണ്ണൂർ ജില്ലകളിലും എട്ടുപേർ പത്തനംതിട്ടയിലും ഒമ്പതുപേർ ആലപ്പുഴയിലും 18 പേർ തിരുവനന്തപുരത്തും 15 പേർ കോഴിക്കോടും 43 പേർ എറണാകുളത്തും 176 പേർ മലപ്പുറത്തും 103 പേർ തൃശൂരും ചികിത്സയിലുണ്ട്.