പാലക്കാട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാലയമാക്കി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി (ഐ.പി) എന്നിവ ജില്ലാശുപത്രിയിൽ നിലനിറുത്തും. മറ്റെല്ലാ സ്‌പെഷ്യലിറ്റി വിഭാഗങ്ങളും ഗവ.മെഡി. കോളജിലേക്ക് മാറ്റി ക്രമീകരിക്കും. ഇതിന്റെ ഭാഗമായി മെഡി.കോളേജിൽ ഫാർമസി കൗണ്ടർ, മരുന്ന് എന്നിവ ലഭ്യമാക്കാൻ നിർദേശം നൽകി.
ലാബ് ടെസ്റ്റുകൾക്ക് മെഡിക്കൽ കോളേജിൽ കളക്ഷൻ പോയിന്റ് ഒരുക്കി സ്‌പെസിമൻ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റെ വാഹനം ഉപയോഗിക്കും. മെഡി.കോളേജിൽ 100 ബെഡുകൾ കൊവിഡ് ഇതര രോഗികൾക്കായി നിലനിറുത്തും. ഓപ്പറേഷൻ ആവശ്യങ്ങൾക്കായി ഒറ്റപ്പാലം, ആലത്തൂർ താലൂക്ക് ആശുപത്രികളിലെ സൗകര്യം ഉപയോഗിക്കും.
മറ്റ് നിർദ്ദേശങ്ങൾ