j

പാലക്കാട്: ജയിലുകളില്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിലെ റിമാന്‍ഡ്, വിചാരണ തടവുകാർക്ക് ഇടക്കാലം ജാമ്യം അനുവദിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവര്‍ കമ്മിറ്റി തീരുമാനത്തെ തുടര്‍ന്നാണ് ജാമ്യം. തടവുകാര്‍ നാല് പകര്‍പ്പ് ജാമ്യബോണ്ടെഴുതി അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നൽകണം.

ഒരു കേസില്‍ ഒന്നിലധികം വകുപ്പുള്ളതിൽ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ കണ്‍കറന്റ് ആയി കണക്കാക്കും. ജാമ്യ ബോണ്ടിന്റെ പകര്‍പ്പ് പത്തിന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഒന്നിലധികം കേസില്‍ ഉള്‍പ്പെട്ടവര്‍, അയൽ സംസ്ഥാനക്കാര്‍, മുന്‍കാലത്ത് ശിക്ഷിക്കപ്പെട്ട തടവുകാര്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവർക്ക് ജാമ്യമില്ല. ജില്ലാ ജയിലിൽ 19 പേർക്ക് ഇടക്കാല ജാമ്യം ലഭിക്കും.