seva

പാലക്കാട്: പൊലീസിനൊപ്പം സേവാഭാരതി യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമായി. ഇന്നലെ പകൽ കാടാങ്കോടാണ് സംഭവം. ലോക്ക്ഡൗണിൽ സന്നദ്ധ പ്രവർത്തനത്തിന് പൊലീസ് വിവിധ സംഘടനകളുടെ സഹായം തേടിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് യൂണിഫോം അണിഞ്ഞാണ്. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സന്നദ്ധ സേവനത്തിനെത്തുമ്പോൾ സംഘടനയുടെ പേരോ മറ്റോ വെളിപ്പെടുന്നതൊന്നും അണിയരുതെന്ന് നിർദേശമുണ്ട്. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പ്രവർത്തകർ യാത്രക്കാരുടെ രേഖകളടക്കം പരിശോധിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നിയുക്ത എം.എൽ.എ ടി.സിദ്ദിഖ് രംഗത്തെത്തിയിരുന്നു.