supply

പാലക്കാട്: ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ സപ്ലൈക്കോ. ജില്ലയിലെ അഞ്ച് ഒൗട്ട് ലെറ്റുകളിലൂടെ കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സാധനങ്ങൾ വാട്‌സ്ആപ്പ് വഴി ഓർഡർ ചെയ്യാം. കുടുംബശ്രീ പ്രവർത്തകർ മുഖേന ഇവ വീടുകളിലെത്തിക്കും. ഓരോ കേന്ദ്രത്തിലും രണ്ട് കുടുംബശ്രീ അംഗത്തെ ഇതിനായി നിയോഗിച്ചു. ക്യാഷ് ഓൺ ഡെലിവറി സംവിധാനമാണ് ഏർപ്പെടുത്തിയത്. സബ്‌സിഡി ഇനങ്ങൾക്ക് ഡോർ ഡെലിവറി ഉണ്ടാകില്ല.

ഡെലിവറി ചാർജ് ₹40 മുതൽ 100 വരെ

2 കി.മീ ചുറ്റളവ് വരെ 40 രൂപ, 5 കി.മീ വരെ 60, 10 കി.മീ വരെ 100 എന്നിങ്ങനെയാണ് ഡെലിവറി ചാർജ്. സാധന വിലയ്‌ക്കൊപ്പം ഡെലിവറി ചാർജ് രേഖപ്പെടുത്തിയ ബില്ലാണ് നൽകുക. ഡെലിവറി ചാർജായി ലഭിക്കുന്ന തുക കുടുംബശ്രീ അംഗത്തിന് പ്രതിഫലമായി നൽകും.

സ്ഥലം, വാട്‌സ്ആപ്പ് നമ്പർ

പാലക്കാട്- 9744116507

ഒറ്റപ്പാലം- 9446379409

മണ്ണാർക്കാട്- 7034398351

വടക്കഞ്ചേരി- 9495228422

ആലത്തൂർ- 9747762007