vegetables
പച്ചക്കറി ഹോർട്ടികോർപ്പ് സംഭരിക്കുന്നു

ചിറ്റൂർ: വേലന്താവളം മാർക്കറ്റ് അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരുടെ ഒരു ടൺ പച്ചക്കറി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ ഹോർട്ടികോർപ്പ് സംഭരിച്ചു. വിലയിടിഞ്ഞതോടെ പലരും പച്ചക്കറി കിട്ടിയ വിലയ്ക്കും സൗജന്യമായുമാണ് നൽകിയത്. തുടർന്നാണ് വിഷയത്തിൽ ഹോർട്ടികോർപ്പ് അടിയന്തരമായി ഇടപെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ഡി.ജോസി ബ്രിട്ടോയുടെ നേതൃത്വത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റ് കൂടിയായ കൃഷി ഓഫീസർ വി.അലക്സിസ്, കൃഷി ഉദ്യോഗസ്ഥരായ എച്ച്.പീറ്റർ മാനുവൽ, ആർ.ഷീജ, ഡി.ദിവ്യ എന്നിവർ സംഭരണത്തിന് ആവശ്യമായ ക്രമീകരണം നടത്തി.