auto

പാലക്കാട്: കൊവിഡ് പ്രതിസന്ധിയിൽ വലയുന്നതിനിടെ ദിനംപ്രതി ഇന്ധനവില വർദ്ധിക്കുന്നത് ഓട്ടോ, ടാക്‌സി മേഖലയിൽ ഇടിത്തീയാവുന്നു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും ഓട്ടം നിറുത്തിവച്ചിരിക്കുകയാണ്. സ്റ്റാന്റിലെത്തുന്ന ഓട്ടോകൾക്ക് വല്ലപ്പോഴും കിട്ടുന്ന ഓട്ടത്തിന്റെ വരുമാനം ഇന്ധനം നിറയ്ക്കാൻ പോലും തികയാത്ത അവസ്ഥയാണെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു.

ജില്ലയിൽ മാത്രം 20,​000ലേറെ പേരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ഇതിൽ തന്നെ ഭൂരിഭാഗവും കൂ​ലി​ക്ക് ഓട്ടോ ഓ​ടി​ക്കു​ന്നവരാണ്. ഇത്തരക്കാർക്ക് 100 രൂ​പ​ക്ക് ഓ​ട്ടം പോ​യാ​ൽ 30 രൂ​പ​യാ​ണ് കൂ​ലിയായി ല​ഭി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​നു​മു​മ്പ് പ്ര​തി​ദി​നം ശ​രാ​ശ​രി 700 രൂ​പ​വ​രെ കൂ​ലി ല​ഭി​ച്ചി​രു​ന്നു. ഇപ്പോൾ പലരും ഓട്ടോ നിരത്തിലിറക്കാതെ വീട്ടിലിരുപ്പാണ്.

ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഓട്ടോ ​- ടാക്‌സി തൊഴിലാളികൾ ഏറെ പ്രതിസന്ധിയിലായിരുന്നു. ശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയാണ് ജീവിതത്തിന്റെ താളം കണ്ടെത്തിയത്. പക്ഷേ, കൊവിഡിന്റെ രണ്ടാംവരവ് സകല പ്രതീക്ഷകളും തകർത്തിരിക്കുകയാണ്. ഭൂരിഭാഗം പേരും വായ്പ എടുത്താണ് വാഹനം വാങ്ങിയിട്ടുള്ളത്. വരുമാനം നിലച്ചതോടെ വായ്പ തിരിച്ചടവും മുടങ്ങിയ അവസ്ഥയാണ്. ലോക് ഡൗൺ അവസാനിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിതം ക്ലച്ചുപിടിക്കാൻ സമയമെടുക്കുമെന്നാണ് ഇവരുടെ ആശങ്ക.

​ കാരണം ന്യായമെങ്കിലും തെളിവില്ലെങ്കിൽ പിടിവീഴും

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കുമ്പോഴോ തി​രി​ച്ചു​വ​രു​മ്പോ​ഴോ പൊലീസിന്റെ പെ​റ്റി ല​ഭി​ക്കുമെന്ന് ഓട്ടോ ഡ്രൈവർ മാർ പറയുന്നു. കാ​ര​ണം, ബോ​ധി​പ്പി​ച്ചാ​ലും അ​പ്പോ​ൾ​ത​ന്നെ ഇ​തി​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് കാ​ര​ണം. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി പോ​കാ​ൻ അ​നു​വ​ദി​ക്കും. തി​രി​ച്ചു​വ​രു​മ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പെ​റ്റി അ​ടി​ക്കും. ഒ​ന്നാം ഘ​ട്ട ലോ​ക് ഡൗ​ണി​ൽ​ത​ന്നെ വ്യാ​പ​ക​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. എ​ല്ലാ വീ​ട്ടി​ലും ഇ​രു​ച​ക്ര വാ​ഹ​ന​മു​ണ്ടെ​ന്ന അ​വ​സ്ഥ​വ​ന്നു. ഇ​തോ​ടെ ഒാ​ട്ടോ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന അ​വ​സ്ഥ കു​റ​ഞ്ഞു. ഇത് പ്രതിസന്ധി ഇരട്ടിയാക്കിയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.