vaccine

പാലക്കാട്: കൊവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗണും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജില്ലയിൽ കൊവിഡ് കേസുകൾ കുറയാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. ജില്ലയിൽ രോഗവ്യാപനം കൂടിയ 57 പഞ്ചായത്തുകളും നാല് നഗരസഭകളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കേസുകളിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നില്ല. അതിനാൽ, വ്യാപനം കുറയ്ക്കാൻ ജനങ്ങൾ വീടുകളിൽ സ്വയം മുൻകരുതലുകളും പ്രതിരോധവും കർശനമാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ 19,595 പേർക്ക് കൊവിഡ് പോസിറ്റീവായി. ദിവസനേ രോഗം സ്ഥീരികരിക്കുന്നവരുടെ എണ്ണം മൂവായിരത്തിനും മുകളിലാണ്. 3165, 3145, 1871, 3105, 2709, 2560, 3040 എന്നിങ്ങനെയാണ് ഒരാഴ്ചക്കിടെയുള്ള കണക്ക്. കൂടുതൽ രോഗികൾ പാലക്കാട് നഗരസഭ പരിധിയിലാണ്.

നിലവിൽ ടി.പി.ആർ 30ന് താഴെയാണെങ്കിലും ആശങ്കയകലുന്നില്ലെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞാൽ മാത്രമേ രോഗം നിയന്ത്രണവിധേയമായെന്ന് പറയാൻ കഴിയുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.

മരണനിരക്ക് കൂടുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ജില്ലയിൽ 2020 മാർച്ച് മുതൽ കഴിഞ്ഞ ദിവസം വരെ ആകെ 378 പേരാണ് കൊവിസ് മൂലം മരിച്ചത്. കഴിഞ്ഞരണ്ടു ദിവസങ്ങളിലായി 35 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 575872 പേർ വാക്‌സിൻ സ്വീകരിച്ചു. കൊവിഷീൽഡും കൊവാക്‌സിനും സ്വീകരിച്ചവരുടെ ആകെ കണക്കാക്കിത്. ഇതിൽ 418795 പേർ ഒന്നാംഡോസും 157077 പേർ രണ്ടാംഡോസും സ്വീകരിച്ചു.

 6000​ ​ഡോ​സ് ​കോ​വി​ഷീ​ൽ​ഡ്​ ​ല​ഭ്യ​മാ​യി​

ജി​ല്ല​യ്ക്ക് 6000​ ​ഡോ​സ് ​കോ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​ൻ​ ​കൂ​ടി​ ​ല​ഭ്യ​മാ​യ​താ​യി​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ല​ഭ്യ​മാ​യ​ ​പു​തി​യ​ ​സ്റ്റോ​ക്ക് ​ഉ​പ​യോ​ഗി​ച്ച് ​ജി​ല്ല​യി​ലെ​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ലെ​ 45​ ​മു​ത​ൽ​ 60​ ​വ​രെ​യും​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്കു​മാ​ണ് ​കു​ത്തി​വെ​പ്പ് ​എ​ടു​ക്കു​ക.​ ​വാ​ക്‌​സി​ൻ​ ​ഇ​ന്ന് ​വാ​ക്‌​സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​ന​ൽ​കു​ക​യും​ ​തി​ങ്ക​ളാ​ഴ്ച​ ​കു​ത്തി​വെ​പ്പ് ​എ​ടു​ക്കേ​ണ്ട​വ​ർ​ക്ക് ​അ​റി​യി​പ്പ് ​ന​ൽ​കു​ക​യും​ ​ചെ​യ്യും. ജി​ല്ല​യി​ൽ​ 1844​ ​വ​രെ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​കു​ത്തി​വെ​പ്പ് ​ന​ട​ത്തു​ന്ന​തി​നാ​യി​ ​ആ​കെ​ 69000​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ഇ​തു​വ​രെ​ ​ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.​ ​ആ​ദ്യ​ത്തെ​ ​ത​വ​ണ​ 42,000​ ​ഡോ​സും​ ​ര​ണ്ടാം​ത​വ​ണ​ 27000​ ​ഡോ​സും​ ​ല​ഭ്യ​മാ​യി.​ ​ഇ​തു​വ​രെ​ 1769​ ​പേ​ർ​ ​ഒ​ന്നാം​ ​ഡോ​സ് ​കു​ത്തി​വെ​പ്പ് ​എ​ടു​ത്തു.​ ​മെ​യ് 17​ ​നാ​ണ് ​കു​ത്തി​വെ​പ്പ് ​ആ​രം​ഭി​ച്ച​ത്.​ ​അ​സു​ഖ​ബാ​ധി​ത​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​ത്.

 സമ്പർക്ക വ്യാപനവും ഉറവിടം അറിയാത്ത കൊവിഡ് കേസുകളുടെ എണ്ണവും നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. സമ്പർക്ക വ്യാപനത്തിൽ ഭൂരിഭാഗവും വീട്ടിലും കുടുംബങ്ങളിലുമാണ്. ഇത് നിയന്ത്രണവിധേയമായാൽ മാത്രമേ ജില്ലയിൽ കൊവിഡ് വ്യാപനം കുറയൂ. അതിനാൽ വീട്ടുകാർ സ്വയം മുൻകരുതലും പ്രതിരോധവും കർശനമാക്കിയാൽ മാത്രമേ വ്യാപനം കുറയ്ക്കാനാവൂ.

ജില്ലാ ആരോഗ്യവകുപ്പ്, പാലക്കാട്‌