covid

പാലക്കാട്: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഓൺലൈനായി ഉന്നതതല യോഗം ചേർന്നു. അതിർത്തി ജില്ലയായതുകൊണ്ട് ഏറെ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞാലും ജാഗ്രത പാലിക്കണം. ആദിവാസി മേഖലയെ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ ഒരു കാര്യത്തിലും വീഴ്ച പാടില്ല. ആദിവാസി മേഖലയിൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന സേവനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം നേരിടാനുള്ള സർജ് പ്ലാൻ ആവിഷ്‌ക്കരിക്കേണ്ടതാണ്. അതിനായി ആശുപത്രികളിലെ കിടക്കകൾ വർദ്ധിപ്പിക്കയും മതിയായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയും വേണം. സ്വകാര്യ ആശുപത്രികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തണം. മഴക്കാലം വരുന്നതിനാൽ പകർച്ചവ്യാധി പ്രതിരോധം ഏറെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഏത്രയും വേഗം സജ്ജീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം.സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. രമേഷ്, ഡി.എം.ഒ. ഡോ. റീത്ത, ഡി.പി.എം. ഡോ. റോഷ്, ആശുപ്രതി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


 ജില്ലയിൽ ഇന്ന് 3038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
 3139 പേർക്ക് രോഗമുക്തി

 24.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്